നടന്‍ ഗോവിന്ദ ശിവസേനയില്‍

Advertisement

ബോളിവുഡ് താരം ഗോവിന്ദ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം ശിവസേനയില്‍ ചേര്‍ന്നു. ബാലാസാഹെബ് ഭവനില്‍ ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്. പാര്‍ട്ടി ടിക്കറ്റില്‍ മുംബൈ നോര്‍ത്ത്-വെസ്റ്റ് മണ്ഡലത്തില്‍ മത്സരിക്കുമെന്നാണ് സൂചന. ഉദ്ധവ് വിഭാഗം ശിവസേനയിലെ അമോല്‍ കിര്‍ത്തികാറാകും മണ്ഡലത്തിലെ മഹാവികാസ് അഘാഡി സ്ഥാനാര്‍ഥി.
നേരത്തെ കോണ്‍ഗ്രസിനൊപ്പമായിരുന്ന ഗോവിന്ദ 2004-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിച്ച് ജയിച്ചിരുന്നു. ബി.ജെ.പി നേതാവ് രാം നായികിനെയാണ് അന്ന് തോല്‍പിച്ചത്. എന്നാല്‍, 2009ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ച ഗോവിന്ദ പിന്നീട് കോണ്‍ഗ്രസില്‍ നിന്നും രാഷ്ട്രീയത്തില്‍നിന്നും വിട്ടുനിന്നു. രാഷ്ട്രീയത്തിലേക്കുള്ള രണ്ടാം വരവാണ് ശിവസേന ഷിണ്ഡെ പക്ഷത്തിനൊപ്പം.