ഉത്തർപ്രദേശ്:
ജയിലിൽ നിന്ന് അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുക്താർ അൻസാരി അന്തരിച്ചു. 63 വയസായിരുന്നു. ഇന്നലെ രാത്രിയാണ് ഛർദിയെ തുടർന്ന് അൻസാരിയെ ബന്ദയിലെ റാണി ദുർഗാവതി മെഡിക്കൽ കോളേജിലെത്തിച്ചത്
ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൗ സദാർ സീറ്റിൽ നിന്ന് അഞ്ച് തവണ എംഎൽഎയായിരുന്നു അൻസാരി. 60ലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. അൻസാരിയുടെ മരണത്തെ തുടർന്ന് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്
ബന്ദ, മൗ, ഗാസിപൂർ, വാരണാസി എന്നീ മേഖലകളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അൻസാരിക്ക് ജയിലിൽ വെച്ച് വിഷം നൽകിയെന്ന് സഹോദരനും ഗാസിപൂർ എംപിയുമായ അഫ്‌സൽ അൻസാരി ആരോപിച്ചിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.