കോൺഗ്രസിനും സിപിഐക്കും പിന്നാലെ സിപിഎമ്മിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; 15 കോടി അടയ്ക്കണം

Advertisement

കോൺഗ്രസിന് പിന്നാലെ സിപിഎമ്മിനും സിപിഐക്കും തൃണമൂൽ കോൺഗ്രസിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 15 കോടി അടയ്ക്കാനാവശ്യപ്പെട്ടാണ് സിപിഎമ്മിന് ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയത്. ഒരു ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
22 കോടി രൂപയുടെ വരുമാനം കണക്കാക്കി 15.59 കോടി രൂപ പിഴയിട്ടു. അതേസമയം ആദായ നികുതി വകുപ്പ് നടപടിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതായി സിപിഎം അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസ്, സിപിഎം, സിപിഐ, തൃണമൂൽ കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര ഏജൻസി നടപടിയെടുത്തത്.
1823.08 കോടി രൂപ ഉടൻ അടയ്ക്കണമെന്ന് നിർദേശിച്ചാണ് കോൺഗ്രസിന് നോട്ടീസ് നൽകിയത്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിന്റെ പ്രതിസന്ധിയിൽ നിൽക്കുന്ന കോൺഗ്രസിന് ഇരട്ടപ്രഹരമാണ് ആദായനികുതി വകുപ്പിന്റെ നോട്ടീസ്.