ഇറാനിയൻ കപ്പൽ പിടിച്ചെടുത്ത കടൽകൊള്ളക്കാരെ കീഴടക്കി ഇന്ത്യൻ നാവിക സേന

Advertisement

അറബിക്കടലില്‍ ഇറാനിയൻ കപ്പൽ പിടിച്ചെടുത്ത കടൽകൊള്ളക്കാരെ കീഴടക്കി ഇന്ത്യൻ നാവിക സേന. 12 മണിക്കൂര്‍ നീണ്ട തന്ത്രപരമായ നീക്കങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കുമൊടുവിലാണ് കപ്പൽ വീണ്ടെടുത്തത്. കപ്പലുണ്ടായിരുന്ന 23 പാകിസ്താൻ ജീവനക്കാരെയും നാവിക സേന മോചിപ്പിച്ചു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അല്‍ കംബാര്‍ എന്ന ഇറാനിയന്‍ കപ്പൽ ഒമ്പത് സായുധരായ കടല്‍ക്കൊള്ളക്കാരടങ്ങുന്ന സംഘം ഹൈജാക്ക് ചെയ്തത്. സമുദ്ര സുരക്ഷയ്ക്കായി അറബിക്കടലില്‍ വിന്യസിച്ച ഐഎന്‍എസ് സുമേധ, ഐഎന്‍എസ് ത്രിശൂല്‍ എന്നീ പടക്കപ്പലുകളാണ് ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നത്.