ബിജെപിക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകാത്തതെന്ത്? കോടതിയെ സമീപിക്കാൻ കോൺഗ്രസ്

Advertisement

ന്യൂ ഡെൽഹി :
ആദായ നികുതി വിവാദത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്.അടുത്തയാഴ്ച ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ് നൽകും.കോൺഗ്രസിനും ഇടത് പാർട്ടികൾക്കും ആദായ നികുതി നോട്ടീസ് നൽകുന്നവർ ബി ജെ പി യെ എന്തുകൊണ്ട് തൊടുന്നില്ലന്നും ആക്ഷേപം നിലനില്ക്കുന്നു.
കോണ്‍ഗ്രസിന് പിഴ ചുമത്തിയ മാനദണ്ഡം കണക്കാക്കിയാല്‍ ബിജെപി 4,600 കോടി രൂപ പിഴ നല്‍കണമെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍. കഴിഞ്ഞ ഏഴ് വര്‍ഷമായി ബിജെപിക്ക് കിട്ടിയ സംഭാവനകളുടെ കണക്കില്‍ പ്രശ്നങ്ങളുണ്ടെന്നും 2017ല്‍ കിട്ടിയ 42 കോടി രൂപയുടെ സംഭാവനയുടെ വിവരങ്ങള്‍ ബിജെപി ലഭ്യമാക്കിയിട്ടില്ലെന്നും അജയ് മാക്കന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ബിജെപിക്ക് കിട്ടിയ സംഭാവനയുടെ പൂര്‍ണവിവരങ്ങള്‍ ഇല്ല, സംഭാവന നല്‍കിയ 92 പേരുടെ വിവരങ്ങള്‍ ഇല്ല, എത്ര സംഭാവന കിട്ടിയെന്ന് വ്യക്തമാക്കുന്നില്ല, ബിജെപിയുടെ നിയമ ലംഘനം പകല്‍ പോലെ വ്യക്തമാണെന്നും അജയ് മാക്കന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ മനോവീര്യം തകര്‍ക്കാനാണ് ആദായനികുതി വകുപ്പിന്റെ ശ്രമമെന്നും എന്നാല്‍ പ്രചാരണ പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസിന് പ്ലാന്‍ ബിയുണ്ടെന്നും അജയ് മാക്കന്‍ വ്യക്തമാക്കി.

Advertisement