ദില്ലിയിൽ ഇന്ത്യാ സഖ്യത്തിൻ്റെ മഹാറാലി

Advertisement

ന്യൂഡൽഹി : ‘ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി ഡൽഹിയിൽ ഇന്ത്യാ സഖ്യത്തിൻ്റെ മഹാറാലി.
പ്രതിപക്ഷ പാർട്ടികൾക്കും നേതാക്കൾക്കുമെതിരെ കേന്ദ്ര ഏജൻസികൾ നടപടികൾ കടുപ്പിക്കുന്നതിനിടെയാണ് ഇന്ത്യാസഖ്യത്തിലെ മുഴുവൻ പാർട്ടികളുടെയും ശക്തിപ്രകടനത്തിന് ദില്ലി രാംലീലാ മൈതാനം സാഷ്യം വഹിക്കുന്ന്ത് .

ഉച്ചയ്ക്കു 2 വരെ രാംലീല മൈതാനത്തു നടക്കുന്ന റാലിയിൽ ഇന്ത്യാ സഖ്യത്തിലെ 28 പാർട്ടികൾ പങ്കെടുക്കും. സി പി എം സെക്രട്ടറി സീതാം യെച്ചൂരി, സി പി ഐ സെക്രട്ടറി ഡി രാജ, സുനിതാ കേജരിവാൾ ഉൾപ്പെടെയുള്ള നേതാക്കൾ വേദിയിലുണ്ട്.