ന്യൂഡൽഹി : ഇന്ത്യാ സഖ്യം ദില്ലിയിൽ നടത്തിയ മഹാറാലിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിൻ്റെ ജയിലിൽ നിന്നുള്ള സന്ദേശം വായിച്ച് ഭാര്യ സുനിതാ കേജരിവാളിൻ്റെ രാഷ്ട്രീയ പ്രവേശം.
കേജരിവാളിൻ്റെ അറസ്റ്റിന് ശേഷം ആദ്യമായി ഒരു
ബഹുജന റാലിയെ അഭിസംബോധന ചെയ്തത് വഴി ദില്ലി രാഷ്ട്രീയത്തിൽ സുനിത കേജരിവാളിനു ചുവടുറപ്പിക്കാനുള ചവിട്ട് പടി കൂടിയായി ഇന്നത്തെ മഹാറാലി.
കേജരിവാൾ സത്യസന്ധനും ദേശഭക്തനുമാണ്., പേരിൽ മാത്രമല്ല ഹൃദയത്തിേലും ഇന്ത്യയുണ്ട് അവർ പറഞ്ഞു .ദേശ സ്നേഹവുമുണ്ട് കേജരിവാളിന് നീതി കിട്ടണം. കേജരിവാൾ രാജിവെയ്ക്കണമോ എന്ന് ജനക്കൂട്ടത്തോട് സുനിത ചോദിച്ചതിന് ‘വേണ്ട’ എന്ന് ആൾകൂട്ടം ആർത്ത് വിളിച്ചു പറഞ്ഞു.
‘ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി ഡൽഹിയിൽ ഇന്ത്യാ സഖ്യം നടത്തിയ മഹാറാലി
പ്രതിപക്ഷ പാർട്ടികളുടെ ശക്തി വിളിച്ചോതുന്നതായിരുന്നു
മല്ലികാർജുന ഖാർഗേ, സോണിയാ ഗാന്ധി, ശരത് പവാർ, തേജസ്വിയാദവ്, സിപി എം സെക്രട്ടറി സീതാം യെച്ചൂരി, സി പി ഐ സെക്രട്ടറി ഡി രാജ, രാഹുൽ ഗാന്ധി, തുടങ്ങി ഇന്ത്യാ സഖ്യത്തിലെ 28 പാർട്ടികളുടെയും നേതാക്കൾ റാലിയിൽ അണിചേർന്നു.
പ്രതിപക്ഷ കക്ഷി നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ നടപടികൾ കടുപ്പിക്കുന്നതിനിടെയാണ് ഇന്ത്യാസഖ്യത്തിലെ മുഴുവൻ പാർട്ടികളുടെയും ശക്തിപ്രകടനത്തിന് ദില്ലി രാംലീലാ മൈതാനം സാഷ്യം വഹിച്ചത്.