കോണ്‍ഗ്രസിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. പത്തുവര്‍ഷം രാജ്യത്തുണ്ടായ നഷ്ടങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് പറയുന്നു. തൊഴില്‍, ക്ഷേമം, സമ്പത്ത് എന്നീ മുദ്രാവാക്യങ്ങളുമായാണ് പത്രിക. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പി ചിദംബരം, കെസി വേണുഗോപാല്‍ എന്നിവരാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
രാജ്യത്ത് സംവരണപരിധി ഉയര്‍ത്തും. ജാതി സെന്‍സസ് നടപ്പിലാക്കും, എസ്സി- എസ്ടി, ഒബിസി സംവരണം അന്‍പത് ശതമാനമെന്നത് മാറ്റുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
സര്‍ക്കാര്‍- പൊതുമേഖല ജോലികളില്‍ കരാര്‍ നിയമനങ്ങള്‍ ഒഴിവാക്കും, ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും. പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടില്‍ വര്‍ഷം ഒരുലക്ഷം രൂപ, കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ അന്‍പത് ശതമാനം വനിതള്‍ക്കായി നീക്കി വയ്ക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.