ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനം: ബിജെപി പ്രവർത്തകനെ എൻഐഎ കസ്റ്റഡിയിലെടുത്തു

Advertisement

ബംഗ്ലൂരു:
രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ ബിജെപി പ്രവർത്തകനെ എൻഐഎ കസ്റ്റഡിയിലെടുത്തു. ഷിമോഗ തീർഥഹള്ളി സ്വദേശി സായ് പ്രസാദിനെയാണ് ചോദ്യം ചെയ്യാനായി എൻഐഎ കസ്റ്റഡിയിലെടുത്തത്. നേരത്തെ തീർഥഹള്ളിയിലെ നിരവധി വീടുകളിലും സ്ഥാപനങ്ങളിലും എൻഐഎ റെയ്ഡ് നടത്തിയിരുന്നു.

മാർച്ച് ഒന്നിനാണ് ബംഗളൂരുവിലെ രാമേശ്വരം കഫേയിൽ സ്‌ഫോടനം നടന്നത്. ജീവനക്കാർ അടക്കം ഒമ്പത് പേർക്ക് പരുക്കേറ്റിരുന്നു. കേസിൽ മുസമ്മിൽ ഷരീഫ് എന്നയാളെ മാർച്ച് 28ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.

സ്‌ഫോടനത്തിന്റെ സൂത്രധാരകരിൽ ഒരാളാണ് മുസമ്മൽ എന്നാണ് എൻഐഎ പറയുന്നത്. പ്രതിയായ അബ്ദുൽ മതീൻ താഹ എന്നയാൾക്കു വേണ്ടി അന്വേഷണം തുടരുകയാണ്. അതേസമയം കസ്റ്റഡിയിലെടുത്ത ബിജെപി പ്രവർത്തകന് സ്‌ഫോടനവുമായുള്ള പങ്ക് എന്താണെന്ന് എൻഐഎ വ്യക്തമാക്കിയിട്ടില്ല

Advertisement