വോട്ടിങ് മെഷീനില്‍ വിശ്വാസമില്ല,തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്നും പിന്മാറിയ കോളജ് പ്രഫസര്‍ക്ക് സംഭവിച്ചത്

Advertisement

മുംബൈ. വോട്ടിങ് മെഷീനിലെ വിശ്വാസ്യത ചോദ്യംചെയ്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് പിൻമാറിയ കോളജ് പ്രൊഫസർക്ക് എതിരെ കേസ്. മഹാരാഷ്ട്രയിലെ യവത്മാലിൽ പ്രിസൈഡിങ് ഓഫിസറായി നിശ്ചയിച്ച സാഗർ ജാദവിന് എതിരെയാണ് കേസെടുത്തത്. ഇവിഎം ജനാധിപത്യത്തിന് ഭീഷണിയാണെന്നും ബാലറ്റ് ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഡ്യൂട്ടിയിൽ നിന്ന് ജാദവ് പിൻമാറിയത്. ഡെപ്യൂട്ടി തഹസിൽദാറുടെ പരാതിയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തി എന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. യവത്മാലിലെ അമോലക്ചന്ദ് കോളജിലെ പ്രൊഫസറാണ് സാഗർ ജാദവ്.