ഛത്തീസ് ഗഢ്:
ഛത്തീസ്ഗഢിലെ ബീജാപൂർ ജില്ലയിലെ വനമേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു. പൂജാരി കങ്കർ വനത്തിൽവച്ചാണ് ഏറ്റുമുട്ടലുണ്ടായത്. തെലങ്കാനയിലെ നക്സൽ വിരുദ്ധ സേനയായ ഗ്രേഹൗണ്ട്സിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് മേഖലയിൽ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുട്ടലുണ്ടായത്.
മേഖലയിൽ പോലീസ് സംഘവുമുണ്ടായിരുന്നു. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടെന്നും സംഭവസ്ഥലത്തുനിന്ന് നിരവധി ആയുധങ്ങൾ കണ്ടെടുത്തതായും പോലീസ് അറിയിച്ചു. പ്രദേശത്ത് പോലീസും സേനയും തെരച്ചിൽ തുടരുകയാണ്.
ഈ ആഴ്ച ബീജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സ്ത്രീകളടക്കം 13 നക്സലുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.