പശ്ചിമ ബംഗാളിൽ എൻ ഐ എ സംഘത്തിനു നേരെ ആക്രമണം

Advertisement

കൊല്‍ക്കത്ത.പശ്ചിമ ബംഗാളിൽ എൻ ഐ എ സംഘത്തിനു നേരെ ആക്രമണം. ഭൂപതി നഗർ സ്ഫോടനകേസിൽ, പ്രദേശിക തൃണമൂൽ കോണ്ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യാൻ എത്തിയ എൻ ഐ എ സംഘത്തിനു നേരെ യാണ്‌ ആക്രമണം ഉണ്ടായത്. സ്ഫോടനകേസിൽ മുഖ്യസൂത്രധരൻ മാരായ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി എൻ ഐ എ.ഈസ്റ്റ്‌ മിഡ്‌നാപൂരിലെ ഭുപതി നഗറിൽ ആണ് സംഭവം.ഭൂപതി നഗർ സ്ഫോടനകേസ് അന്വേഷിക്കുന്ന എൻ ഐ എ സംഘത്തിനു നേരെയാണ്‌ ആക്രമണം ഉണ്ടായത്.

സ്ഫോടനവുമായി ബന്ധപ്പെട്ട് എട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്യാനായി കഴിഞ്ഞ മാസം എൻ.ഐ.എ വിളിപ്പിച്ചിരുന്നു.മാർച്ച് 28ന് എൻ.ഐ.എ ഓഫിസിൽ ഹാജരാക്കാൻ ആവശ്യപ്പെട്ട് എൻ.ഐ.എ ടി.എം.സി നേതാകൾക്ക് സമൻസ് അയച്ചിരുന്നു,

ഹാജരാകാൻ തയ്യാറാകാത്തിരുന്ന 2 നേതാക്കളെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോഴാണ് എൻ ഐ എ സംഘത്തിനു നേരെ ആക്രമണം ഉണ്ടായത്.150 ഓളം വരുന്ന, സ്ത്രീകൾ അടക്കമുള്ള ആൾക്കൂട്ടം, എൻ ഐ എ ഉദ്യോഗസ്ഥരെ വളഞ്ഞു. എൻ ഐ എ സംഘത്തിനു നേർ കല്ലേറ് ഉണ്ടായി.

ഒരു ഉദ്യോഗസ്ഥ ന് പരുക്ക് ഏറ്റു. വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. ആൾക്കൂട്ട ആക്രമണം ഉണ്ടായെങ്കിലും സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്മാരായ 2 പേരെ അറസ്റ്റ് ചെയ്തതായി എൻഐഎ അറിയിച്ചു.

2022 ഡിസംബർ മൂന്നിന് ഉണ്ടായ സ്ഫോടനത്തിൽ 3പേര് കൊല്ലപ്പെട്ടിരുന്നു.കോടതി നിർദ്ദേശം അനുസരിച്ചാണ് അന്വേഷണം എൻ ഐ എ ഏറ്റെടുത്തത്.

മുൻപ് നോർത്ത് 24 പർഗാനയിൽ നേതാവ് ഷാജഹാൻ ഷെയ്ക്കിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ എൻട് ഡയറക്ടറേറ്റ് സംഘം ആക്രമിക്കപ്പെട്ടിരുന്നു.