ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബു ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പിന്മാറി. ആരോഗ്യപരമായ കാരണങ്ങളാലാണ് പിന്മാറ്റം. ഇത് ചൂണ്ടിക്കാട്ടി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്ക് ഖുശ്ബു കത്തയച്ചു.
ചില സമയങ്ങളില്‍ കഠിനമായ തീരുമാനങ്ങള്‍ എടുക്കുകയും ഒരാളുടെ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രകരിക്കുകയും വേണ്ടിവരും. ഇന്ന് താന്‍ അത്തരമൊരു അവസരത്തിലാണെന്ന് ഖുശ്ബു സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാത പിന്തുടരുന്നുവെന്നും ഖുശ്ബു പറഞ്ഞു.