മധ്യപ്രദേശ്:
ലിവ് ഇൻ ബന്ധം പിരിഞ്ഞാലും സ്ത്രീക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന് കോടതി. നിയമപരമായി വിവാഹിതരല്ലെങ്കിലും പുരുഷനൊപ്പം ഗണ്യമായ കാലയളവിൽ താമസിക്കുന്ന സ്ത്രീക്ക് വേർപിരിയലിന് ശേഷം ജീവനാംശത്തിന് അർഹതയുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടേതാണ് നിർണായക വിധി.
ലിവ് ഇൻ റിലേഷനിലുണ്ടായിരുന്ന യുവതിക്ക് പ്രതിമാസം 1500 രൂപ നൽകണമെന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്ത് യുവാവ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. സ്ത്രീയും പുരുഷനും ഭാര്യ ഭർത്താക്കൻമാരെ പോലെയാണ് കഴിഞ്ഞതെന്ന വിചാരണ കോടതി കണ്ടെത്തൽ ഹൈക്കോടതി ശരിവെച്ചു.
ദമ്പതികൾ ഒരുമിച്ച് ജീവിച്ചതിന് തെളിവുണ്ടെങ്കിൽ ജീവനാംശം നിഷേധിക്കാനാകില്ല. ബന്ധത്തിൽ കുട്ടിയുണ്ടെങ്കിൽ സ്ത്രീയുടെ ജീവനാംശ അർഹത കൂടുതൽ ദൃഢമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Home News Breaking News ലിവ് ഇൻ ബന്ധം പിരിഞ്ഞാലും സ്ത്രീക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി