മാലിന്യമുക്തമായ അന്തരീക്ഷവും കാലാവസ്ഥാ മാറ്റത്തിലെ ദൂഷ്യഫലങ്ങളിൽ നിന്നുള്ള സംരക്ഷണവും പൗരന്റെ അവകാശമാണെന്ന് സുപ്രീംകോടതി

Advertisement

ന്യൂഡെല്‍ഹി. മാലിന്യമുക്തമായ അന്തരീക്ഷവും കാലാവസ്ഥാ മാറ്റത്തിലെ ദൂഷ്യഫലങ്ങളിൽ നിന്നുള്ള സംരക്ഷണവും പൗരന്റെ അവകാശമാണെന്ന് സുപ്രീംകോടതി. അനുച്ഛേദം 14 21 അനുസരിച്ച് പൗരൻ ഉള്ള ഈ അവകാശങ്ങൾ  ലഭ്യമാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് കോടതി.


വ്യക്തമായ ഒരു സംരക്ഷണ നിയമം പരിസ്ഥിതി വിഷയങ്ങളിൽ പൗരന് അനുകൂലമായി ഇല്ല എന്നതുകൊണ്ട് ഭരണഘടന നൽകുന്ന അവകാശങ്ങൾ നിഷേധിക്കാൻ അത് കാരണമല്ലെന്ന് സുപ്രീം കോടതി.
അനുച്ഛേദം 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം പൂർണമാകണമെങ്കിൽ വിഷവിമുക്ത അന്തരീക്ഷവും പരിസര മലിനീകരണവും  ഇല്ലാത്ത സാഹചര്യം ഉണ്ടാകണം.
ശുചിയായ അന്തരീക്ഷവും, മലിനീകരണം ഇല്ലാത്ത പരിസ്ഥിതിയും  ഭരണഘടന നൽകുന്ന അവകാശമാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. .