സ്ഥാനാര്‍ഥികള്‍ക്ക് പുതിയ പണി വരുന്നു,ചെറിയപണിയല്ല മുട്ടന്‍ പണി

Advertisement

ന്യൂഡെല്‍ഹി.തെരഞ്ഞെടുപ്പ് കാലത്ത് കണക്കില്ലാതെയാണ് പൊതു ഇടങ്ങളിൽ മാലിന്യങ്ങൾ നിറയുന്നത്. പാർട്ടി കൊടികളുടെയും, സ്ഥാനാർത്ഥികളുടെ ഫ്ലെക്സുകളുടെയും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിരത്തുകളിൽ നിറയാറുണ്ട്.  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുന്നുകൂടുന്ന ഇത്തരം മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യവസ്ഥകൾ കർശനമാക്കിയിട്ടുണ്ട്. മാലിന്യം നീക്കം ചെയ്യുന്നതിന് സ്ഥാനാർത്ഥിയിൽ നിന്ന് യൂസർ ഫീ ഈടാക്കാനും മാലിന്യം നീക്കം ചെയ്തില്ലെങ്കിൽ പിഴ ഈടാക്കാനുമാണ് കമ്മീഷന്റെ തീരുമാനം.

5000 ടൺ മാലിന്യമെങ്കിലും ഇത്തവണ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.  മാലിന്യ നീക്കം ചെയ്യുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്നാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാനാർത്ഥികൾക്ക് നേരെ പിഴ ഉൾപ്പെടെയുള്ള കടുത്ത നടപടികൾക്കാണ് കമ്മീഷൻ ഒരുങ്ങുന്നത്.

VO

തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാന ശുചിത്വ മിഷന്റെയും കണക്കുകൾ പ്രകാരം ഇത്തവണ തെരഞ്ഞെടുപ്പ് മാലിന്യം 5000 ടൺ കടന്നേക്കും. ഇത് മുന്നിൽ കണ്ടാണ് മാലിന്യ നീക്കത്തിൽ കമ്മീഷൻ വ്യവസ്ഥകൾ കർശനമാക്കിയത്. വോട്ടെടുപ്പിന് ശേഷം പ്രചാരണ സാധനങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഹരിതകർമ്മ സേനയ്‌ക്കോ തദ്ദേശ സ്ഥാപനങ്ങൾ ചുമതലപ്പെടുത്തുന്ന ഏജൻസികൾക്കോ കൈമാറണം. ഇങ്ങനെ കൈമാറുന്നതിനാണ് യൂസർ ഫീ ഏർപ്പെടുത്തുന്നത്. ഇതിനായി ഓരോ സ്ഥാനാര്ഥികളുടെയും പ്രചാരണ ഏജന്റുമാർ ഹരിത കർമ്മ സേനയുമായി കരാർ ഉണ്ടാക്കണം. മാലിന്യത്തിന്റെ അളവിന് അനുസരിച്ചാകും യൂസർ ഫീ ഈടാക്കുക. യൂസർ ഫീ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടും. ശാസ്ത്രീയ സംസ്കരണത്തിന് തയ്യാറായില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ നേരിട്ട് മാലിന്യങ്ങൾ നീക്കും.ഇതിനുള്ള ചിലവ് സ്ഥാനാർത്ഥിയിൽ നിന്നും ഈടാക്കും.ഈ തുകയും സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവായി കണക്കാക്കും. മാലിന്യം നീക്കം ചെയ്യാത്ത സ്ഥാനാർത്ഥികൾക്ക് പിഴ ഈടാക്കാനും തീരുമാനം ഉണ്ട്.

24 തിരുവനന്തപുരം

Advertisement