ന്യൂ ഡെൽഹി:
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത ബിആർഎസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് നടപടി. മദ്യനയത്തിന്റെ പ്രയോജനം ലഭിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്ക് 100 കൈമാറിയെന്നുമാണ് ഇഡി ആരോപണം
തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളാണ് കവിത. മാർച്ച് 15നാണ് അവരെ ഹൈദരാബാദിലെ വസതിയിൽ നിന്ന് ഇഡി അറസ്റ്റ് ചെയ്തത്. പിന്നാലെ റോസ് അവന്യു കോടതി ഏഴ് ദിവസം ഇഡി കസ്റ്റഡിയിൽ വിടുകയായിരുന്നു
മാർച്ച് 23ന് കസ്റ്റഡി കാലാവധി മൂന്ന് ദിവസത്തേക്ക് നീട്ടി. പിന്നീട് ഏപ്രിൽ ഒമ്പത് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇതിന് പിന്നാലെയാണ് കവിത ഇടക്കാല ജാമ്യാപേക്ഷ നൽകിയത്.