അക്രമികളായ കുരങ്ങു സംഘത്തില്‍ നിന്നും കൊച്ചുകുഞ്ഞിനെ രക്ഷിക്കാന്‍.
ബുദ്ധി പ്രയോഗിച്ച നികിത എന്ന ബാലികയാണ് ഇപ്പോള്‍ യുപിയില്‍ താരം.
കണ്ണൊന്ന് തെറ്റിയാല്‍ ചെറിയ കുഞ്ഞുങ്ങളെ ഇവ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവങ്ങള്‍ നടന്നിരുന്നു. അത്തരത്തിലൊരു സാഹചര്യത്തിലൂടെയാണ് ഉത്തര്‍പ്രദേശിലെ നികിത എന്ന 13കാരിയുടെ അവസരോചിതമായ ഇടപെടല്‍ ഇന്ന് ഒരു കൈകുഞ്ഞിന്റെ ജീവനാണ് തിരികെ നല്‍കിയത്. സംഭവം വൈറലായതോടെ മഹീന്ദ്രഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും പെണ്‍കുട്ടിയെ പ്രശംസിച്ച് രംഗത്തെത്തി.
ഉത്തര്‍പ്രദേശിലെ ആവാസ് വികാസ് കോളനിയിലെ വീട്ടില്‍ കൈകുഞ്ഞിനെ കളിപ്പിച്ചു കൊണ്ടിരിക്കുമ്‌ബോഴാണ് പാത്രങ്ങള്‍ എറിയുന്ന ശബ്ദം നികിത കേട്ടത്. പിന്നീട് അവളുടെ മുന്നിലേക്ക് അപ്രതീക്ഷിതമായി ചില അതിഥികള്‍ കടന്നു വന്നു. 13 കാരിയെ പോലും ആക്രമിച്ച് താഴെയിടാന്‍ കരുത്തുള്ള ചില കുരങ്ങുകളായിരുന്നു അവ. വീട്ടില്‍ മുഴുവനും ചാടിക്കേറി അവ അലങ്കോലപ്പെടുത്തി.
സഹായത്തിനായി വീട്ടില്‍ മറ്റാരുമില്ലെന്നതും നികിതയെ ഭയപ്പെടുത്തി. എങ്ങനെയെങ്കിലും കുരങ്ങുകളെ തുരത്തി കുഞ്ഞിനെ സംരക്ഷിക്കണമെന്നതായിരുന്നു ആ 13കാരിയുടെ മുന്നിലുണ്ടായിരുന്ന വെല്ലുവിളി. എന്ത് ചെയ്യമമെന്ന് അറിയാതെ പകച്ചു നിന്ന സമയത്താണ് പെട്ടന്ന് നികിതയുടെ ശ്രദ്ധയില്‍ ഫ്രിഡ്ജിന് മുകളില്‍ ഇരുന്നിരുന്ന ക്ലൗഡ് അസിസ്റ്റന്റ് വഴി പ്രവര്‍ത്തിക്കുന്ന അലക്സ ശ്രദ്ധയില്‍പ്പെട്ടത്.
ഉടനെ അലക്സയോട് നായയുടെ ശബ്ദമുണ്ടാക്കാന്‍ നികിത ആവശ്യപ്പെട്ടു. തുടര്‍ന്ന് നായയുടെ കുര കേട്ട കുരങ്ങന്മാര്‍ വീട്ടില്‍ നിന്ന് ഓടിപ്പോവുകയായിരുന്നു. നികിതയുടെ ബുദ്ധിയും ടെക്നോളജി ഉപയോഗിക്കാനുള്ള കഴിവും പ്രശംസനീയമാണെന്നും പഠനം പൂര്‍ത്തിയാകുമ്‌ബോള്‍ തന്റെ കമ്ബനിയില്‍ ജോലിക്കായി പ്രവേശിക്കാമെന്നും ആനന്ദ് മഹീന്ദ്ര എക്സില്‍ കുറിച്ചു. സാങ്കേതികവിദ്യകളെ അവസരത്തിനൊത്ത് പ്രയോജനപ്പെടുത്തിയ പെണ്‍കുട്ടിയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി