കേസെടുത്ത് അന്വേഷണം തടയാന്‍ നീക്കം, എന്‍ഐഎ കോടതിയില്‍

Advertisement

കൊല്‍ക്കൊത്ത.ഉദ്യോഗസ്ഥർക്കെതിരെ ഫയൽ ചെയ്ത എഫ്ഐആറിനെതിരെ എൻഐഎ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു.

ഹർജി ഇന്ന് ഉച്ചയ്ക്ക് 2.30ന് പരിഗണിക്കും.

ഈസ്റ്റ്‌ മിഡ്‌നാപൂരിലെ ഭൂപതിനഗറിൽ ഏപ്രിൽ 6 ന് എൻഐഎ സംഘം കേന്ദ്ര സേനയോടൊപ്പം  ടിഎംസി നേതാക്കളെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ എൻഐഎ ആക്രമിക്കപ്പെട്ടിരുന്നു.


അറസ്റ്റ് ചെയ്ത പ്രതിയുടെ കുടുംബത്തിന്റെ പരാതിയിൽ എൻഐഎയ്ക്കും സിആർപിഎഫിനും എതിരെ പീഡനക്കുറ്റം ഉൾപ്പെടെ ചുമത്തി പോലീസ് കേസ് എടുത്തിരുന്നു.

Advertisement