ബി ആർ എസ് നേതാവ് കെ കവിതയെ സിബിഐ ഇന്ന് കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ ആരംഭിക്കും

Advertisement

ന്യൂഡെല്‍ഹി. ഡെൽഹി മദ്യനയ അഴിമതി കേസിൽ ബി ആർ എസ് നേതാവ് കെ കവിതയെ സിബിഐ ഇന്ന് കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ ആരംഭിക്കും. കേജ്രിവാളിനെതിരെ കൂടുതൽ ശക്തമായ തെളിവുകൾ കവിതയിൽ നിന്നും ലഭിക്കും എന്ന വിശ്വാസത്തിലാണ് സി ബി ഐ നേരത്തെ തിഹാർ ജയിലിൽ നടത്തിയ ചോദ്യം ചെയ്യലുമായി കവിത സഹകരിച്ചില്ല എന്നാണ് സിബിഐ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. മദ്യ വ്യവസായികളോട് കവിതയുമായി സംസാരിക്കാൻ കേജ്രിവാൾ പറഞ്ഞതായും റിമാന്‍ഡ് റിപ്പോർട്ടിൽ സി ബി ഐ ആരോപിക്കുന്നു. മദ്യകമ്പനികളിൽ നിന്നും 100 കോടി രൂപ ശേഖരിച്ചതിൽ കവിതയുടെ പങ്ക്, ഇൻഡോ സ്പിരിറ്റ്‌സ് കമ്പനിയിലെ ബിനാമി നിക്ഷേപം എന്നിവ സംബന്ധിച്ച വിശദമായ ചോദ്യാവലി കവിതയ്ക്കായി തയ്യാറാക്കിയിട്ടുണ്ട് എന്നാണ് സിബിഐ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കേജ്രിവാളിന്‍റെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും. ഇടിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന കേജ്രിവാളിന്‍റെ ഹർജിയും തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിച്ചേക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മന്നിന് തിഹാർ ജയിലിൽ കേജ്രിവാളിനെ കാണാൻ അനുമതി നൽകിയിട്ടുണ്ട്.

Advertisement