ന്യൂഡെല്‍ഹി.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ തിഹാർ ജയിലിൽ പീഡിപ്പിക്കപ്പെടുന്നുവെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം അനുസരിച്ചാണ് പീഡനമെന്ന് സഞ്ജയ് സിങ് എംപി. സുനിത കേജ്രിവാൾ വാളിന് അരവിന്ദ് കേജ്രിവാളു മായുള്ള മുഖാമുഖ കൂടിക്കാഴ്ച അനുവദിച്ചില്ലഎന്നും ആരോപണം. ബി ആര് എസ് നേതാവ് കെ കവിതയെ സിബിഐ കസ്റ്റഡി യിൽ ചോദ്യം ചെയ്യൽ ആരംഭിച്ചു.
ഡൽഹി മദ്യനയ അഴിമതിയിൽ കോടതി ജുഡീഷ്യൽ കസ്റ്റഡി യിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ പീഡിപ്പിക്കപ്പെടുന്നു എന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം.
കേന്ദ്രസർക്കാരിൻ്റെയും പ്രധാനമന്ത്രി മോദിയുടെയും നിർദ്ദേശപ്രകാരമാണ് കേജ്രിവാൾ പീഡിപ്പിക്കപ്പെടുന്നതെന്നും, അദ്ദേഹത്തിന്റെ മനോവീര്യം തകർക്കാനാണ് ശ്രമമെന്നും AAP എം പി സഞ്ജയ് സിങ് ആരോപിച്ചു.
ജയിൽ മാനുവൽ അനുസരിച്ചു, സന്ദർശകർക്ക് മുഖാമുഖം കാണാൻ അവകാശമുണ്ട്. കൊടും കുറ്റവളികൾക്ക് പോലും മുഖാമുഖം സംസാരിക്കാൻ അവസരം ഉണ്ടെന്നിരിക്കെ സുനിത കേജ്രിവാളിന്, അരവിന്ദ് കേജ്രിവാളുമായി കിളി വാതിലിലൂടെ സംസാരിക്കാൻ മാത്രമാണ് അധികൃതർ അനുമതി നൽകിയത് എന്ന് സഞ്ജയ് സിംഗ് ആരോപിച്ചു
നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് കെജ്രിവാളിനെ കാണാൻ അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മൻ – കെജ്രിവാൾ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയിട്ടുണ്ട്.
അരവിന്ദ് കെജ്രിവാളിന്റെ കാലാവധി തിങ്കളാഴ്ച അവസാനിക്കും, അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കെജ്രിവാളിന്റെ ഹർജിയും തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കാൻ ഇടയുണ്ട്.
റൗസ് അവന്യു കോടതിയിൽ നിന്നും മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിച്ച ബി ആര് എസ് നേതാവ് കെ കവിതയെ CBI ചോദ്യം ചെയ്യാൻ ആരംഭിച്ചു.
കെജ്രിവാളിനെതിരായ ശക്തമായ തെളിവുകൾ കവിതയിൽ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിബിഐ.