മണിപ്പൂരിൽ സംഘർഷം: വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു

Advertisement

ഇംഫാൽ:മണിപ്പൂരില്‍ വീണ്ടും സംഘർഷം.വെടിവെപ്പില്‍ 2 രണ്ടു പേർ മരിച്ചു. കാംപോക്പി ജില്ലയില്‍ കുക്കി വിഭാഗക്കാരായ
രണ്ടുപേരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
മെയ്‌തേയ് വിഭാഗത്തിലെ സായുധ സംഘമായ ആരംഭായ് തെങ്കോലിലെ അംഗങ്ങളാണ് വെടിയുതിര്‍ത്തതെന്ന് ആരോപണം. കുക്കി അക്രമികൾ ക്യാമ്പ് ആക്രമിക്കാൻ ശ്രമിക്കുന്നത് പ്രതിരോധിക്കുകയായിരുന്നു എന്നാണ് മെയ്തേയ് വിഭാഗത്തിന്റെ വിശദീകരണം. എന്നാൽ മെയ് തേയ് സായുധ സംഘം കുക്കി ക്യാമ്പ് ആക്രമിച്ചപ്പോൾ പ്രതിരോധിച്ച വില്ലേജ് വളണ്ടിയർമാരാണ് കൊല്ലപ്പെട്ട രണ്ടു പേരുമെന്ന് കുക്കി വിഭാഗം ആരോപിച്ചു. മണിപ്പൂർ പോലീസ് ഇതു വരെ സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.