ഗോവയിൽ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ പ്രതികളെ തിരിച്ചറിഞ്ഞു

Advertisement

ഗോവയിൽ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ പ്രതികളെ തിരിച്ചറിഞ്ഞു. മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ബിഹാർ സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തത്. നിർമ്മാണ തൊഴിലാളികളാണ് പ്രതികൾ
വ്യാഴാഴ്ച രാത്രിയാണ് ഗോവയിലെ വാസ്കോയിൽ അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ടത് . നിർമ്മാണം നടക്കുന്ന കെട്ടിടത്തിലെ താമസസ്ഥലത്തായിരുന്നു കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത് . പോസ്റ്റ്മോർട്ടത്തിൽ കുട്ടിക്രൂര ബലാത്സംഗത്തിന് ഇരയായി എന്നും ശ്വാസംമുട്ടിച്ചാണ് കൊല്ലപ്പെട്ടതെന്നും വ്യക്തമായി. സ്ഥലത്ത് ജോലി ചെയ്യുന്ന ഇരുപതോളം പേരെ പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിനിടെ പ്രതികളായ രണ്ടു പേർ കുറ്റം സമ്മതിച്ചു. ഇരുപത്തിരണ്ടും 24 ഉം വയസ്സുള്ള ബിഹാർ സ്വദേശികളാണ് പ്രതികൾ. പ്രതികളും കുട്ടി താമസിക്കുന്നതിന് തൊട്ടടുത്ത് തന്നെയാണ് താമസിച്ചിരുന്നത്. സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടിയുടെ അമ്മയെ വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിക്കാൻ പ്രതികളിൽ ഒരാൾ ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് കുട്ടിയുടെ രക്ഷിതാക്കൾ നിർമ്മാണ സ്ഥലത്തെ സൂപ്പർവൈസറോഡ് പരാതിയും പറഞ്ഞിരുന്നു . കഴിഞ്ഞ ഒരു വർഷമായി പ്രതികൾ ഗോവയിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു.