ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിക്ക് നേരെ കല്ലേറ്

Advertisement

വിജയവാഡ: ശനിയാഴ്ച വൈകീട്ട് വിജയവാഡയില്‍ ‘മേമന്ത സിദ്ധം’ ബസ് യാത്രയ്ക്കിടെയുണ്ടായ കല്ലേറില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് പരിക്കേറ്റു. ബസ്സിനുള്ളില്‍ വച്ച് തന്നെ അദ്ദേഹത്തിന് പ്രാഥമിക ശ്രുശൂഷ നല്‍കിയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ബസ് യാത്രയ്ക്കിടെ അജ്ഞാതനായ വ്യക്തി പ്രകോപനം ഒന്നും ഇല്ലാതെ ജഗന്‍ മോഹന്‍ റെഡ്ഢിക്ക് നേരെ കല്ലെറിയുകയായിരുന്നു. അദ്ദേഹത്തിന്റെ ഇടത്തെ പുരികത്തിനാണ് കല്ലേറ് കിട്ടിയത്. കല്ലേറില്‍ ചെറുതായി ചോര പൊടിഞ്ഞു നില്‍ക്കുന്ന റെഡ്ഢിയെ ചിത്രങ്ങളില്‍ കാണാം. എന്നാല്‍ കല്ലേറിനു ശേഷവും മുഖ്യമന്ത്രി തന്റെ യാത്ര തുടര്‍ന്നു. കവണ ഉപയോഗിച്ചതായും സംശയമുണ്ട്. കല്ലേറുണ്ടായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.