അമിത് ഷാ ഇന്ന് മണിപ്പൂർ സന്ദർശിക്കുന്നതിനിടെ സംഘർഷം രൂക്ഷമായി തുടരുന്നു

Advertisement

ഇംഫാല്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂർ സന്ദർശിക്കുന്നതിനിടെ മാനിപൂരിൽ സംഘർഷം രൂക്ഷമായി തുടരുന്നു. കഴിഞ്ഞദിവസം രണ്ടു യുവാക്കളെ വെടിവച്ചു കോലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു, കുക്കി വിഭാഗം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ മൂന്നു ജില്ലകളിൽ സംഘർഷം അതീവ രൂക്ഷമായി തുടരുകയാണ്. പ്രദേശത്ത് സുരക്ഷാസേ സേന പട്രോളിങ് ശക്തമാക്കി. ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി മണിപ്പൂർ പോലീസ് അറിയിച്ചു. ഗോത്ര വിഭാഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാർ പ്രഥമ പരിഗണന നൽകുമെന്നും, സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മുഖ്യമന്ത്രി ബിരേൻ സിംഗ് പ്രതികരിച്ചു.

Advertisement