ജ്വല്ലറി ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപയുടെ സ്വർണം കവർന്നു

Advertisement

ചെന്നൈ. വൻ കവർച്ച. ആവഡിക്ക് സമീപം മുത്താപുതുപേട്ടിൽ ജ്വല്ലറി ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപയുടെ സ്വർണം കവർന്നു. കാറിലെത്തിയ നാലം​ഗ സംഘമാണ് കവർച്ചക്ക് പിന്നിൽ. പോലീസ് അന്വേഷണം തുടങ്ങി.

ആവഡിക്ക് സമീപം മുത്താപുതുപേട്ടിലെ കൃഷ്ണ ജ്വല്ലറിയിൽ നിന്നാണ് ഒന്നരക്കോടി കോടി രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നത്. കടയുടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൈകാലുകൾ ബന്ധിച്ച ശേഷമാണ് മോഷണം നടത്തിയത്. നമ്പർ പ്ലേറ്റില്ലാത്ത കാറിലെത്തിയ നാലം​ഗ സംഘമാണ് കവർച്ചക്ക് പിന്നിൽ. സംഭവത്തിൽ മുത്താപുതുപേട്ട് പോലീസ് കേസെടുത്തു. 5 സ്ക്വാഡുകൾ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചതായി ആവഡി ഡെപ്യൂട്ടി കമ്മീഷണർ അയ്മൻ ജമാൽ പറഞ്ഞു. കവർച്ചയ്ക്ക് ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്

Advertisement