മാപ്പ്, മാപ്പ്, മാപ്പ്: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ചെയ്ത കേസിൽ മൂന്നാമതും മാപ്പ് പറഞ്ഞ് ബാബാ രാംദേവ്

Advertisement

ന്യൂ ഡെൽഹി:തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ചെയ്ത കേസിൽ സുപ്രീം കോടതിയിൽ മൂന്നാമതും മാപ്പ് പറഞ്ഞ് പതഞ്ജലി സ്ഥാപകരായ ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും. ഇടയ്ക്കിടക്ക് മാപ്പ് പറഞ്ഞാൽ കുറ്റം ഇല്ലാതാകുമോയെന്ന് ഇരുവരോടും സുപ്രീം കോടതി ചോദിച്ചു

കോടതിയലക്ഷ്യത്തിൽ ജയിലിൽ അടയ്ക്കാൻ ഉത്തരവിടാനാകുമെന്ന് ബെഞ്ച് വ്യക്തമാക്കിയതോടെ രാം ദേവും ബാലകൃഷ്ണയും കൈകൾ കൂപ്പി മാപ്പ് അപേക്ഷിക്കുകയായിരുന്നു

കഴിഞ്ഞ തവണയും ഇരുവരും കോടതിയിൽ മാപ്പ് പറഞ്ഞ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കോടതിയുടെ രൂക്ഷ വിമർശനമാണ് കഴിഞ്ഞ തവണയും ഇരുവരും നേരിട്ടത്. കേസ് ഏപ്രിൽ 23ന് വീണ്ടും പരിഗണിക്കും.