കേന്ദ്ര ആഭ്യന്തര മന്ത്രാലയം കെട്ടിടത്തിൽ തീപിടിത്തം; കമ്പ്യൂട്ടറുകളും രേഖകളും കത്തിനശിച്ചു

Advertisement

ന്യൂ ഡെൽഹി :
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപിടിത്തം. പാർലമെന്റിലെ നോർത്ത് ബ്ലോക്കിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്

രാവിലെ 9.22നാണ് തീ കണ്ടതതെന്നും അൽപ്പ സമയത്തിനുള്ളിൽ തന്നെ നിയന്ത്രണവിധേയമാക്കിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എസിയിൽ നിന്ന് തീ പടർന്നതായാണ് കണ്ടെത്തൽ

തീപിടിത്തത്തിൽ കമ്പ്യൂട്ടറുകളും ചില രേഖകളും കത്തിനശിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ പരിശോധന തുടരുകയാണ്‌

Advertisement