കെജ്രിവാള്‍ ജയിലില്‍ എന്നാല്‍ പോരിനു കുറവില്ല

Advertisement

ന്യൂഡെല്‍ഹി.മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ തിഹാർ ജയിലിൽ തുടരുന്നതിനിടെ ഡൽഹിയിൽ സർക്കാർ – ഗവർണർ പോര് മുറുകുന്നു.ഡൽഹിയിലെ കുടിവെള്ള പ്രശ്നം സംബന്ധിച്ച്  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തുറന്ന കത്തുമായി ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേന.
കുടിവെള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ആം ആദ്മി പാർട്ടി സർക്കാരിന്റെ നിഷ്‌ക്രിയവും,കാര്യക്ഷമതയില്ലായ്മയും ചൂണ്ടിക്കട്ടിയാണ് കത്ത്. എന്നാൽ കുടിവെള്ള പ്രശനങ്ങൾക്ക് കാരണം വി കെ സക്സേനയാണെന്നും, സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് സർക്കാരിനെ കുറ്റപ്പെടുത്തുന്നത് എന്ന വിമർശനവുമായി ഡൽഹി മന്ത്രി അതിഷി രംഗത്ത് വന്നു.അതേ സമയം കസ്റ്റഡി യി തുടരുന്ന അരവിന്ദ് കെജ്‌രിവാൾ, തന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പ്രശ്നങ്ങൾ ഉണ്ടെന്നും, സ്ഥിരമായി  പഞ്ചസാര അളവ് പരിശോധിക്കാനും ആഴ്ച യിൽ മൂന്ന് ദിവസം തന്റെ ഡോക്ടറുമായി വീഡിയോ കോൺഫ്രൻസിങ് നടത്താനും കോടതിയുടെ അനുമതി തേടി.

Advertisement