രാമനവമി ദിനത്തില്‍ അയോദ്ധ്യാ രാമക്ഷേത്രത്തില്‍ സൂര്യ തിലകം നെറ്റിയിലണിഞ്ഞ് രാംലല്ല. പതിനായിരക്കണക്കിന് വിശ്വാസികളാണ് ഈ അത്യപൂര്‍വ ദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തിയത്. ഏകദേശം നാല് മിനിറ്റോളം സൂര്യാഭിഷേകം നടന്നു.
കൃത്യം 12.15 മുതല്‍ 12.19 വരെയാണ് സൂര്യതിലകം രാമവിഗ്രഹത്തില്‍ പതിഞ്ഞത്. ഏഴര സെന്റീ മീറ്റര്‍ നീളത്തിലാണ് സൂര്യ കിരണങ്ങള്‍ രാംലല്ലയുടെ നെറ്റിയില്‍ പതിച്ചത്. ക്ഷേത്രത്തിന്റെ ശ്രീ കോവിലിലേക്ക് സൂര്യ രശ്മികള്‍ നേരിട്ട് പ്രവേശിക്കാത്തതിനാല്‍ കണ്ണാടികളിലൂടെയും ലെന്‍സിലൂടെയുമാണ് രാമന്റെ നെറ്റിയിലേക്ക് സൂര്യതിലകം എത്തിച്ചത്.
സൂര്യരശ്മികള്‍ ആദ്യം ക്ഷേത്രത്തിന്റെ മുകള്‍നിലയിലുള്ള കണ്ണാടിയില്‍ പതിച്ചു. തുടര്‍ന്ന് അവിടെ നിന്ന് മൂന്ന് ലെന്‍സുകളുടെ സഹായത്തോടെ രണ്ടാം നിലയിലുള്ള മറ്റൊരു കണ്ണാടിയിലേക്ക് പതിച്ചു. ഇതിന് ശേഷമാണ് രാമന്റെ വിഗ്രഹത്തിലേക്ക് സൂര്യ കിരണങ്ങള്‍ പതിച്ചത്.