ഗാസിയാബാദ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി യുടെ ചാമ്പ്യനെന്ന് രാഹുൽ ഗാന്ധി, ഹൈ ക്കമന്റ് ആവശ്യപ്പെട്ടാൽ അമേത്തിയിൽ മത്സരിക്കുമെന്നും രാഹുൽ. നുണയും കൊള്ളയുമാണ് ബിജെപിയുടെ മുഖ മുദ്രയെന്നും, രാജ്യത്ത് മാറ്റത്തിന്റ കാറ്റ് കാറ്റടിച്ചു തുടങ്ങിയെന്നും അഖിലേഷ് യാദവ്.കേന്ദ്ര സർക്കാക്കാരിനെയും പ്രധാന മന്ത്രിയെയും വിമർശിക്കുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യുന്നെന്ന ആരോപനവുമായി കോണ്ഗ്രസ്.പ്രചാരണ ത്തിനായി ആപ് കാ രാം രാജ്യ വെബ് സൈറ്റ് ആരംഭിച്ചു ആം ആദ്മി പാർട്ടി.
പടിഞ്ഞാറൻ ഉത്തർപ്രദേശിൽ എട്ടു മണ്ഡലങ്ങൾ മറ്റന്നാൾ വിധിയെഴുതാൻ ഇരിക്കെ ഗാസിയാബാദിൽ വിളിച്ച ഇന്ത്യ മുന്നണിയുടെ സംയുക്ത വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് ബിജെപിക്ക് നേരെ തുറന്നടിച്ചത്.
ഇലക്ട്രോറൽ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ പണം തട്ടൽ ആണെന്നും, എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും പ്രധാനമന്ത്രി അഴിമതിയുടെ ചാമ്പ്യൻ ആണെന്നും രാഹുൽ ആരോപിച്ചു.
ഉത്തർപ്രദേശിൽ മത്സരിക്കുമോ എന്ന ചോദ്യത്തോട്, തീരുമാനം ഹൈക്കമാൻഡ് എടുക്കും എന്നാണ് രാഹുലിന്റെ പ്രതികരണം.
ഭരണഘടന മാറ്റുന്നത് സ്വപ്നം കാണുന്ന ബിജെപി യെ,400 ഇടങ്ങളിൽ തോൽപ്പിച്ചു ജനങ്ങൾ പാഠം പഠിപ്പിക്കുമെന്ന് അഖിലേഷ് യാദവ്. സഖ്യമുണ്ടാകാൻ വേണ്ടിയാണ് കോൺഗ്രസ്സിന് 17 സീറ്റുകൾ യുപിയിൽ നൽകിയതെന്നും ബിജ്നോറിലെ റാലിയിൽ അഖിലേഷ് പറഞ്ഞു.
അതേ സമയം ഇലക്ട്രോറൽ ബോണ്ടുകൾ അടക്കമുള്ള കേന്ദ്രസർക്കാറിന്റെ നയങ്ങളെ വിമർശിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യുന്നെന്ന് കോണ്ഗ്രസ് ആരോപിച്ചു.
രാമ നവമി ദിനത്തിൽ പ്രചാരണത്തിനായി ആപ് കാ രാം രാജ്യ ‘ എന്ന പേരിൽ ആം ആദ്മി പാർട്ടി വെബ് സൈറ്റ് ആരംഭിച്ചു.
ഡൽഹി, പഞ്ചാബ് സർക്കാരുകളുടെ ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ ആണ് വെബ് സൈറ്റ്.