ഇന്ത്യയുടെ നയ തന്ത്ര നീക്കങ്ങൾക്ക് വിജയം , ഇറാൻ പിടിച്ചെടുത്ത കപ്പലിലെ, മലയാളി യുവതി തിരികെയെത്തി

Advertisement

ന്യൂഡെല്‍ഹി.ഇന്ത്യയുടെ നയ തന്ത്ര നീക്കങ്ങൾ വിജയം കണ്ടു. ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ, മലയാളി യുവതി ആൻ ടെസ്സ ജോസഫ് നാട്ടിൽ തിരികെയെത്തി.മറ്റു പതിനാറ് പേരെയും ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം.

ടെഹ്‌റാനിലെ ഇന്ത്യൻ മിഷനും ഇറാൻ സർക്കാരും സംയുക്തമായി നടത്തിയ ശ്രമങ്ങളാണ് വിജയം കണ്ടത്.
ഇസ്രായേൽ ബന്ധമുള്ള കണ്ടെയ്‌നർ കപ്പലായ എംഎസ്‌സി ഏരീസിലെ ഇന്ത്യൻ ജീവനക്കാരിൽ ഒരാളായ തൃശൂർ സ്വദേശിനി, ഡെക്ക് കേഡറ്റ് ആൻ ടെസ്സ ജോസഫ് സുരക്ഷിതമായി മടങ്ങിയെത്തി.

ഇന്ന് ഉച്ചയോടെ ആൻ ടെസ്സ ജോസഫ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വിമാനത്താവളത്തിൽ കൊച്ചിൻ റീജിയണൽ പാസ്‌പോർട്ട് ഓഫീസറുടെ നേതൃത്വത്തിൽ ആൻ ടെസ്സ ജോസഫിനെ സ്വീകരിച്ചു.ഇറാൻ പിടികൂടിയ കപ്പലില്‍ 25 ജീവനക്കാരാണ്‌ ഉണ്ടായിരുന്നത്.ഇവരിൽ 4 മലയാളികളടക്കം,4 പേർ മലയാളികളാണ്.കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്,വയനാട് സ്വദേശി പി വി ധനേഷ് എന്നിവരാണ് മറ്റു മലയാളികൾ.ബാക്കിയുള്ള പതിനാറ് പേരും സുരക്ഷിതരാണെന്നും, ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പ് നൽകി.

വിഷയത്തിൽ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അമീർ അബ്ദുള്ളാഹിയാനുമായി സംസാരിച്ചിരുന്നു.