ന്യൂഡെല്‍ഹി. 2024 ലോകസഭ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കമാകും. ഏഴു ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിന്റ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. സംസ്ഥാന ങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായി 21 ഇടങ്ങളിലായി 102 മണ്ഡലങ്ങളിലെ
വോട്ടർമാർക്കാണ് ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കാൻ അവസരമുള്ളത്. അരുണാചൽ പ്രദേശ് സിക്കിം എന്നീ സംസ്ഥാന നിയമ സഭകളിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കും.തമിഴ് നാട്,മണിപ്പൂർ,ആന്റമാൻ നിക്കോബാർ, ലക്ഷ ദ്വീപ്, സിക്കിം,മിസോറാം, നാഗാലാൻഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിൽ പൂർത്തിയാകും.
1,625 സ്ഥാനാർത്ഥികൾ ആണ് ഒന്നാം ഘട്ടത്തിൽ മത്സര രംഗത്ത് ഉള്ളത്.എട്ട് കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ഒരു മുൻ ഗവർണറും ആദ്യഘട്ട വോട്ടെടുപ്പിൽ മത്സരിക്കും.1.87 ലക്ഷം പോളിങ് സ്റ്റേഷനുകളിലായി 16.63 കോടി വോട്ടർമാർ നാളെ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും.വോട്ടർമാരിൽ 8.4 കോടി പുരുഷന്മാരും 8.23 കോടി സ്ത്രീകളും 11,371 ട്രാൻസ് ജൻഡർ വിഭാഗക്കാരും ഉൾപ്പെടുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ് കരി, ജിതിൻ പ്രസാദ, കാർത്തി ചിദംബരം, തമിളിസൈ സൗന്ദരരാജൻ,കെ അണ്ണാമലൈ, നകുൽ നാഥ് എന്നിവരാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.