ന്യൂഡെല്‍ഹി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനായി ഡൽഹി ഹൈ കോടതിയിൽ പൊതു താല്പര്യ ഹർജി.
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും സിബിഐ യും രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും കേജ്രിവാളിന് ‘അസാധാരണ ഇടക്കാല ജാമ്യം’ ആവശ്യപ്പെട്ട് ഡൽഹി സ്വദേശിയായ നാലാം വർഷ നിയമ വിദ്യാർത്ഥിയാണ്
ഹൈ ക്കോടതിയെ സമീപിച്ചത്.2025ൽ കേജ്രിവാൾ മുഖ്യമന്ത്രിയായി കാലാവധി പൂർത്തിയാകുന്നത് വരെയോ അല്ലെങ്കിൽ അദ്ദേഹത്തിനെതിരെ നടക്കുന്ന എല്ലാ വിചാരണകളും അവസാനിക്കുന്നത് വരെയോ ജാമ്യം അനുവദിക്കണം എന്നാണ് ഹർജിയിലെ ആവശ്യം.ഡൽഹി മുഖ്യമന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനും,ആവശ്യമായ സർക്കാർ ഉത്തരവുകൾ ഇറക്കുന്നതിനും ഓഫീസിലും വീട്ടിലും 24 മണിക്കൂറും മുഖ്യമന്ത്രിയുടെ സാന്നിധ്യം ആവശ്യമാണ്.അരവിന്ദ് കെജ്‌രിവാളിൻ്റെ ജയിൽവാസം മൂലം ഡൽഹി സർക്കാരിൻ്റെയും രാജ്യതലസ്ഥാനത്തിൻ്റെയും പ്രതിച്ഛായ കളങ്കപ്പെടുകയാണെന്നും ഹർജിയിൽ പറയുന്നു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വിദ്യാർത്ഥി വീ ദി പീപ്പിൾ ഓഫ് ഇന്ത്യ എന്നപേരിലാണ് ഹർജി നൽകിയിരിക്കുന്നത്.
Home News Breaking News രാജ്യതലസ്ഥാനത്തിൻ്റെ പ്രതിച്ഛായ കളങ്കപ്പെടുന്നു,അരവിന്ദ് കെജ്‌രിവാളിന്‍റെ ജാമ്യത്തിനായി ഡൽഹി ഹൈ കോടതിയിൽ പൊതു താല്പര്യ ഹർജി