ഷുഗറുണ്ടെന്ന് കാണിക്കുവാൻ അരവിന്ദ് കെജിരിവാൾ ശ്രമിക്കുന്നു, ഇഡി

Advertisement

മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്രിവാൾ ഇന്ന് റൗസ് അവന്യൂ കോടതിയിൽ പുതിയ അപേക്ഷ സമർപ്പിക്കും. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ചിരുന്ന അപേക്ഷ ഇന്നലെ അരവിന്ദ് കെജ്രിവാൾ പിൻവലിച്ചിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടി കാണിക്കുവാൻ അരവിന്ദ് കെജിരിവാൾ ബോധപൂർവമായി ശ്രമിക്കുന്നു എന്ന ഈഡിയുടെ ആരോപണത്തിന് പിന്നാലെ ആയിരുന്നു അരവിന്ദ് കെജ്രിവാൾ അപേക്ഷ പിൻവലിച്ചത്. തന്റെ ആരോഗ്യസ്ഥിതി വഷളാണെന്ന് കാട്ടിയായിരുന്നു അരവിന്ദ് കെജരിവാളിന്റെ അപേക്ഷ . അതേസമയം അരവിന്ക്കെതിരെ വാളിനെ വധിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുകയാണെന്ന് ഡൽഹി മന്ത്രി അതിഷി ആരോപിച്ചു. ഇന്നലെ ഈ ഡി വിളിച്ചുവരുത്തി ചോദ്യം ചെയ്ത അമാനുള്ള ഖാനെ രാത്രിയോടെ വിട്ടയച്ചു

Advertisement