ഇസ്രയേൽ-ഇറാൻ  യുദ്ധ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിക്കുന്നു

Advertisement

മുംബൈ. ഇസ്രയേൽ-ഇറാൻ  യുദ്ധ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിക്കുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 90 ഡോളറിന് മുകളിലെത്തി.ഇറാനെതിരെ ഇസ്രയേൽ മിസൈലാക്രമണം നടത്തിയതിന് പിന്നാലെയാണ് ബ്രെന്റ് ക്രൂഡിന്റെ വില ഉയരുന്നത്. ക്രൂഡ് വിലക്കയറ്റം ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ കന്പനികളുടെ വിപണന ലാഭത്തെ ബാധിക്കും. ഈ മാസം ഇത് വരെ ക്രൂഡ് വിലയിലുണ്ടായത് 3.94 ശതമാനം വർധനയാണ്.മധ്യേഷ്യൻ സംഘർഷം രൂക്ഷമാകുന്നത് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കത്തെ ബാധിച്ചേക്കുമെന്നും കൂടുതൽ വിലക്കയറ്റത്തിലേക്ക് നയിച്ചേക്കുമെന്നും വിദഗ്ധർ.

Advertisement