മധ്യ പ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്ന പോലീസ് സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു.
21 പോലീസ് കാർക്ക് പരുക്ക്. എട്ടു പേരുടെ നില ഗുരുതരമെന്ന് പോലീസ് അറിയിച്ചു. 40ഓളം പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇന്ന് പുലർച്ചെ നാലു മണിയോടെ ഭോപ്പാൽ-ബേതുൽ ഹൈവേയിൽ ബരേത്ത ഘട്ടിന് സമീപമാണ് അപകടമുണ്ടായത്.
ചിന്ദ്വാഡയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ക്ക് ശേഷം സ്വദേശമായ രാജ്ഗഡി ലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.ലോറിയുമായി കൂട്ടിയിടി ഒഴിവാക്കാൻ വെട്ടിച്ച ബസ് തലകീഴായി മറിയുകയായിരുന്നു.