ഒഡീഷയിൽ ബോട്ട് അപകടത്തിൽ 7 മരണം

Advertisement

ഒഡീഷയിലെ ജാർസുഗുഡയിൽ ബോട്ട് അപകടത്തിൽ 7മരണം. മരിച്ചവരിൽ 3കുട്ടികളും ഉൾപ്പെടുന്നു. 2 പേരെ കാണാതായി. 48 പേരെ രക്ഷപ്പെടുത്തി.
മഹാനദിയിൽ ശാരദ ഘട്ടിൽ ആണ് ഇന്നലെ രാത്രി ബോട്ട് മറിഞ്ഞത്.അപകടം നടക്കുമ്പോൾ 57 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.അപകടത്തിന് പിന്നാലെ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ 35 പേരെ രക്ഷപ്പെടുത്തി. പോലീസും ഫയർഫോഴ്സും എത്തിയാണ് മറ്റുള്ളവരെ കൂടി കരയ്ക്ക് എത്തിച്ചത്. കാണാതായവർക്ക് വേണ്ടി മുങ്ങൽ വിദഗ്ദർ അടക്കം എത്തി തെരച്ചിൽ തുടരുകയാണ്. മരിച്ചവരുടെ കുടുംബത്തിന് ഒഡിഷ സർക്കാർ നാലു ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു.
അപകടം സംബന്ധിച്ച് അന്വേഷണം നടത്താൻ ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രി നവീൻ പട്നായിക് നിർദ്ദേശം നൽകി.ബർഗഢ് ജില്ലയിലെ ബന്ദുപാലി മേഖലയിൽ നിന്നുള്ള യാത്രക്കാരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.