ഒഡീഷ മഹാനദിയിലെ ബോട്ട് അപകടം; മരണസംഖ്യ ഏഴായി ഉയർന്നു

Advertisement

ഒഡീഷ: മഹാനദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ ഏഴായി. കാണാതായവർക്കുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. വെള്ളിയാഴ്ചയാണ് അപകടം സംഭവിച്ചത്

ബർഗഡ് ജില്ലയിലെ ബന്ധിപാലിയിൽ നിന്ന് യാത്രക്കാരുമായി പോയ ബോട്ട് ശാരാദ ഘട്ടിന് സമീപം മറിയുകയായിരുന്നു. 50 പേരാണ് ബോട്ടിലുണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രി ഒരാളുടെ മൃതദേഹം ലഭിച്ചു. ശനിയാഴ്ച രാവിലെ ആറ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

ഡിസാസ്റ്റർ റാപിഡ് ആക്ഷൻ ഫോഴ്‌സും സ്‌കൂബ ഡൈവർമാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു