വ്യാപക ക്രമക്കേട്: ത്രിപുരയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി

Advertisement

ത്രിപുര:വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടത് മുന്നണി. തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടത്തിയെന്നാണ് പരാതി. ഇന്ത്യ സഖ്യത്തിന്റെ പോളിംഗ് ഏജന്റുമാർക്കെതിരെ ആക്രമണം നടന്നു. സ്ഥാനാർഥികൾക്ക് പോലും ബൂത്ത് സന്ദർശിക്കാൻ കഴിഞ്ഞില്ല.

വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന് സിപിഎം ആരോപിച്ചു. സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടെന്നും സിപിഎം ആരോപിച്ചു. പരാതിക്ക് പിന്നാലെ രണ്ട് പോളിംഗ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്തു

വെസ്റ്റ് ത്രിപുര, രാംനഗർ മണ്ഡലങ്ങളിലെ വോട്ടെടുപ്പിനെ കുറിച്ചാണ് പരാതി ഉയർന്നത്. ജനവിധി അട്ടിമറിച്ചെന്ന് ആരോപിച്ച് ഇന്ത്യാ സാഖ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. എന്നാൽ പ്രതിപക്ഷത്തിന്റെ ചില ആരോപണങ്ങൾക്ക് തെളിവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു.

Advertisement