ന്യൂഡെല്‍ഹി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജയിലിൽ ഇൻസുലിൻ നിഷേധിച്ച വിഷയത്തിൽ ഡൽഹി സർക്കാരും, ലെഫ്റ്റ് ലെഫ്റ്റനെന്റ് ഗവർണറും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ.
ഇൻസുലിൻ നിഷേധിച്ചും ഡോക്ടറെ കാണാൻ അനുവദിക്കാതെയും തിഹാർ ജയിലിനുള്ളിൽ സാവധാനം മരണത്തിലേക്ക് തള്ളിവിടുകയാണെന്ന് ആം ആദ്മി പാർട്ടി. ടൈപ്പ്-2 പ്രമേഹമുള്ള കെജ്‌രിവാൾ ഇൻസുലിൻ ആവശ്യപ്പെട്ടെങ്കിലും,ജയിൽ ഭരണകൂടം അദ്ദേഹത്തിന്റെ അഭ്യർത്ഥന നിരസിക്കുകയാണെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചു.അതേസമയം അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലാകുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ ഇൻസുലിൻ സ്വീകരിക്കുന്നത് നിർത്തിയിരുന്നു എന്ന് ഗുളികകൾ മാത്രമാണ് ഉപയോഗിക്കുന്നത് എന്നുമാണ് തിഹാർ ജയിൽ അധികൃതർ ലെഫ്. ഗവർണർ വി കെ സക്സേനക്ക് സമർപ്പിച്ച റിപ്പോർട്ട്.
റിപ്പോർട്ടോടെ ബിജെപിയുടെ “ഗൂഢാലോചന” തുറന്നുകാട്ടപ്പെട്ടു എന്നും ബിജെപിയുടെ നിർദ്ദേശപ്രകാരം കെജ്‌രിവാളിനെ ജയിലിൽ വച്ച് കൊല്ലാനുള്ള ഗൂഢാലോചനയാണ് ഇതെന്നും മന്ത്രി അതിഷി അതിഷി
പ്രതികരിച്ചു.