വരുന്ന ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡ്, സ്കോട്ലന്ഡ് ക്രിക്കറ്റ് ടീമുകളുടെ സ്പോണ്‍സറാകുന്നത് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ പാല്, പാലുല്‍പ്പന്ന ബ്രാന്‍ഡായ നന്ദിനി. പുതിയ സ്പോണ്‍സര്‍ഷിപ്പിനൊപ്പം ലോകകപ്പ് വേളയില്‍ അമേരിക്കന്‍ വിപണിയില്‍ നന്ദിനി സ്പ്ലാഷ് എന്ന പേരില്‍ എനര്‍ജി ഡ്രിങ്ക്സും കമ്പനി പുറത്തിറക്കുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ കമ്പനിയായ അമുല്‍ അഫ്ഗാനിസ്ഥാന് ടീമിന്റെ സ്പോണ്‍സര്‍മാരാണ്. പിന്നാലെയാണ് മറ്റൊരു ഇന്ത്യന്‍ കമ്പനിയും സമാന രീതിയില്‍ ക്രിക്കറ്റ് ലോകത്തേക്ക് എത്തുന്നത്. ജൂണ്‍ ഒന്ന് മുതല്‍ 29 വരെ അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായാണ് ടി20 ലോകകപ്പ് പോരാട്ടങ്ങള്‍.