ചെന്നൈ:
ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റും കോയമ്പത്തൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ കെ അണ്ണാമലൈക്കെതിരെ വീണ്ടും കേസ്. കടലൂർ പോലീസാണ് അണ്ണാമലൈക്കെതിരെ കേസെടുത്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിനാണ് കേസ്
കടലൂരിൽ ഏപ്രിൽ 19ന് ഒരു സ്ത്രീ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് അണ്ണാമലൈയുടെ വ്യാജപ്രചാരണം. കൊല്ലപ്പെട്ട സ്ത്രീയെ ഡിഎംകെ പ്രവർത്തകർ മർദിച്ചു കൊന്നുവെന്ന് അണ്ണാമലൈ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരന്നു
എന്നാൽ കൊലപാതകം വ്യക്തി വിരോധം മൂലമുള്ളതാണെന്നാണ് പോലീസിന്റെ റിപ്പോർട്ട്. ഡിഎംകെ പ്രവർത്തകർ പരാതി നൽകിയതിന് പിന്നാലെയാണ് അണ്ണാമലൈക്കെതിരെ പോലീസ് കേസെടുത്തത്.