തെരഞ്ഞെടുപ്പുകളിൽ വി.വി പാറ്റ് സ്ലിപ്പുകൾ പൂർണമായും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ സുപ്രിം കോടതി നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു.നിലവില്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും തിരഞ്ഞെടുക്കുന്ന അഞ്ച് ഇ.വി.എമ്മുകളിലെ വി.വി.പാറ്റ് സ്ലിപ്പുകള്‍ മാത്രമാണ്‌എണ്ണുന്നത്.
ഇതിന് പകരം എല്ലാ വോട്ടിങ് മെഷീനൊപ്പവും ഉള്ള വിവിപാറ്റുകളിലേയും സ്ലിപ്പുകള്‍ എണ്ണണമെന്നാണ് ഹര്‍ജികളിലെ ആവശ്യം.വി.വി പാറ്റ് സ്ലിപ്പുകൾ ബാലറ്റ് ബോക്‌സിൽ നിക്ഷേപിക്കാനും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) അടക്കമുള്ളവർ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രിം കോടതിക്ക് മുന്നിലുള്ളത്.ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.ഹർജികളിൽ സുപ്രിം കോടതി ചില നിർദേശങ്ങൾ പുറപ്പെടുവിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.