സർക്കാർ ബസ് കനാലിലേക്ക് മറിഞ്ഞ് സ്ത്രീ മരിച്ചു

Advertisement

തഞ്ചാവൂര്‍. സർക്കാർ ബസ് കനാലിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. 25ലധികം പേർക്ക് പരുക്ക്. തഞ്ചാവൂർ സ്വദേശി ലക്ഷ്മി (50) ആണ് മരിച്ചത്. കുംഭകോണത്ത് നിന്ന് തഞ്ചാവൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മനങ്ങോറൈ പ്രൈവറ്റ് കോളേജിന് സമീപം നിയന്ത്രണം വിട്ട ബസ് കനാലിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് നാൽപതിലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു. പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന് തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ അയ്യമ്പേട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.