ബീഹാറിൽ ജെ ഡി യു നേതാവ് വെടിയേറ്റ് മരിച്ചു

Advertisement

പട്ന.ബീഹാറിൽ ജെ ഡി യു നേതാവ് വെടിയേറ്റ് മരിച്ചു.ഇന്നലെ രാത്രി പട്നയിൽ ആണ് സംഭവം.

ജെ ഡി യു വിന്റെ യുവ നേതാവ് സൗരഭ് കുമാർ ആണ് മരിച്ചത്.ഒരു വിവാഹ ചടങ്ങില്‍ നിന്നും പുറത്തേക്ക് വരുംവഴി ബൈക്കുകളിൽ എത്തിയ നാല് അക്രമികൾ വെടിവക്കുകയായിരുന്നു.മറ്റൊരാള്‍ക്കും വെടിയേറ്റെങ്കിലും അപകടനിലയിലല്ല. കഴുത്തിനും തലക്കുമാണ് സൗരഭിന് വെടിയേറ്റത്. പൊലീസ് സിസിടിവി ഫുട്ടേജുകള്‍ സഹിതം പരിശോധന ആരംഭിച്ചു. നേചതാവിന്‍റെ രാഷ്ട്രീയ ബിസിനസ് ബന്ധങ്ങള്‍ അടക്കം അന്വേഷിക്കുന്നുണ്ട്.

Advertisement