ന്യൂഡെല്‍ഹി.പ്രധാന മന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ളീൻ ചീട്ട്.രാമ ക്ഷേത്രവും, കർത്താർപൂർ ഇടനാഴി യും പരാമർശിച്ചതിൽ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.മതത്തിന്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാൻ കഴിയില്ല.തന്റെ ഭരണ നേട്ടങ്ങൾ വിവരിക്കുക മാത്രമായിരുന്നു എന്ന് കമ്മീഷന്റെ കണ്ടെത്തൽ.കമ്മീഷന്റെ അവലോകനയോഗത്തിലാണ് വിലയിരുത്തൽ.
ഇക്കാര്യം ഉടൻ പരാതിക്കാരനെ അറിയിക്കും.സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ് പ്രധാന മന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്.പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി.