അലട്ടുന്ന ആ ഹര്‍ജിയിലെ നിര്‍ണായക വിധി ഇന്ന്

Advertisement

ന്യൂഡെല്‍ഹി . വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ആണ് ഹര്‍ജിക്കാര്‍. വോട്ടിങ് യന്ത്രത്തിന്റെ മികവിനെക്കുറിച്ചു സംശയിക്കുന്നവരെ വാദത്തിനിടെ കോടതി വിമർശിച്ചിരുന്നു. ബാലറ്റ് പേപ്പറിലേക്കു മടങ്ങണമെന്നു വാദിക്കുന്നവരുടെയും ചിന്ത മാറ്റാൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് വിധി പറയുന്നത്. രണ്ടൂ പേരും പ്രത്യേകം പ്രത്യേകം വിധി ആണ് പ്രസ്താവിയ്ക്കുക. ഹർജ്ജിയിലെ ആവശ്യങ്ങളിൽ ഭിന്ന നിലപാടാണ് ബൻച് കൈകൊള്ളുന്നതെൻകിൽ വിശാല ബൻച് തുടർന്ന് കേസ് പരിഗണിയ്ക്കും. തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥർ നേരിട്ടെത്തി ആണ് കോടതി ഉന്നയിച്ച സാൻകേതിക സംശയങ്ങളിൽ വ്യക്തത വരുത്തിയത്. മൈക്രോ കൺട്രോളർ എവിടെയാണു ഘടിപ്പിക്കുന്നത്, ഒന്നിലേറെ തവണ പ്രോഗ്രാം ചെയ്യാൻ സാധിക്കുമോ, തിരഞ്ഞെടുപ്പിനുശേഷം എത്ര ദിവസം വരെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ സാധിയ്ക്കും തുടങ്ങിയ ചോദ്യങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടിൽ കോടതി ത്യപ്തമാണോ എന്നതും ഇന്നത്തെ വിധി വ്യക്തമാക്കും.

Advertisement