വീടുകളില്‍ വലിയ ആരാധനാവലയമുള്ള ഹോര്‍ലിക്സും ബൂസ്റ്റും ആരോഗ്യ പാനീയം എന്ന വിഭാഗത്തില്‍ നിന്നും കളം മാറ്റുന്നു.ഹോര്‍ലിക്സ്, ബൂസ്റ്റ് തുടങ്ങിയ ഒന്നിലധികം ബ്രാന്‍ഡുകളുള്ള ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ് (എച്ച്യുഎല്‍) അതിന്റെ ‘ഹെല്‍ത്ത് ഡ്രിങ്ക്സ്’ വിഭാഗം റീബ്രാന്‍ഡ് ചെയ്തു.
കമ്ബനി അതിന്റെ ‘ഹെല്‍ത്ത് ഫുഡ് ഡ്രിങ്ക്സ്’ വിഭാഗത്തെ ‘ഫങ്ഷണല്‍ ന്യൂട്രീഷ്യന്‍ ഡ്രിങ്ക്സ്’ (എഫ്എന്‍ഡി) എന്ന് പുനര്‍നാമകരണം ചെയ്യുകയും ഹോര്‍ലിക്സില്‍ നിന്ന് ‘ഹെല്‍ത്ത്’ ലേബല്‍ ഒഴിവാക്കുകയും ചെയ്തു.
‘ആരോഗ്യ പാനീയങ്ങള്‍’ വിഭാഗത്തില്‍ നിന്ന് മറ്റ് പാനീയങ്ങള്‍ നീക്കം ചെയ്യാന്‍ വാണിജ്യ, വ്യവസായ മന്ത്രി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നീക്കം. ഏപ്രില്‍ 24-ന് ഒരു പത്രസമ്മേളനത്തില്‍, HUL-ന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റിതേഷ് തിവാരി ഈ പ്രഖ്യാപനം നടത്തി, ഈ മാറ്റം വിഭാഗത്തെക്കുറിച്ച് കൂടുതല്‍ കൃത്യവും സുതാര്യവുമായ വിവരണം നല്‍കുമെന്ന് ആണ് വിശദീകരണം.