ഇന്ത്യാ സഖ്യത്തിന് ഭരിക്കാൻ അവസരം കിട്ടിയാൽ അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ , മോദി

Advertisement

കോലാപ്പൂര്‍. ഇന്ത്യാ സഖ്യത്തിന് എതിരെ വിമർശനം തുടർന്ന് നരേന്ദ്രമോദി. പ്രതിപക്ഷത്തിന് ‘ഒരു വർഷം, ഒരു പ്രധാനമന്ത്രി ‘ എന്ന ഫോർമുലയാണെന്നും ഭരിക്കാൻ അവസരം കിട്ടിയാൽ അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ ഉണ്ടാകുമെന്നും പ്രധാനമന്ത്രി പരിഹസിച്ചു. രാജ്യത്തെ വിഭജിച്ച് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയാണ്.ഇതൊന്നും രാജ്യത്തിന് അംഗീകരിക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ കോലാപ്പുരിൽ നടക്കുന്ന റാലിയിലാണ് വിമർശനം